
ന്യൂഡല്‍ഹി: രാജ്യത്തെയാകെ ഞെട്ടിച്ച കൊല്‍ക്കത്ത ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്ത നടപടിയില്‍ രാജി ഭീഷണിയുമായി തൃണമൂല്‍ എംപി ജവഹര്‍ സിര്‍കാര്‍.
മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍, സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ചു. അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജിക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുമെന്നും വ്യക്തമാക്കി.
രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും മൂല്യങ്ങളോടുള്ള തന്റെ പ്രതിബദ്ധതയില്‍ മാറ്റമില്ലെന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.