
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വര്‍ധനവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസത്തില്‍ തന്നെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. മേയ് മാസത്തിൽ ആകെ 4.44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. ഇവരിൽ 2.15 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 2.28 ലക്ഷം ആഭ്യന്തര യാത്രക്കാരും ഉൾപ്പെടുന്നു.
ഏപ്രിലിലും ആകെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഈ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടക്കുമെന്ന പ്രതീക്ഷ ശരിവെയ്ക്കുന്ന തരത്തിലാണ് യാത്രക്കാരുടെ എണ്ണത്തിലെ ഇപ്പോഴത്തെ വർദ്ധനവ്. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 44 ലക്ഷം പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്.
2022 – 2023 സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 34.6 ലക്ഷമായിരുന്നു. ഒരു വർഷം കൊണ്ട് 27 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്ത 44 ലക്ഷം പേരിൽ 24.2 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19.8 ലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരുമായിരുന്നു.
Trivandrum airport witness record passengers with in 2 months