രാഹുൽ ഗാന്ധി അമേരിക്കയിലെത്തി, ഉജ്ജ്വല സ്വീകരണം, 3 ദിവസം വിവിധ പരിപാടികൾ

വാഷിംഗ്‌ടൺ: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാഹുലിന് അമേരിക്കയിൽ ഉജ്ജ്വല സ്വീകരണം ആണ് ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ ടെക്‌സസിലെ ഡാലസില്‍ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

“അമേരിക്കയിലെ ടെക്‌സസിലെ ഡാളസിൽ ഇന്ത്യൻ പ്രവാസികളിൽ നിന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു,” രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നുമുതല്‍ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ടെക്‌സാസ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക് വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

യുഎസ്എ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് വേകിട്ട് 4 മണിക്ക് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ സ്വീകരണ സമ്മേളനം നടക്കും.

എ ഐ സി സി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ ,കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ , മൊഹിന്ദർ സിങ് , ജോർജ് എബ്രഹാം ,സന്തോഷ് കാപ്പിൽ ,സാക് തോമസ് ,മാത്യു നൈനാൻ, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, തുടങ്ങി നിരവധി പേർ  രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.

Also Read

More Stories from this section

family-dental
witywide