
വാഷിങ്ടൺ: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസിനെതിരെ മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് രംഗത്ത്. വാൾസിന്റെ സ്ഥാനാർഥിത്വം ഞെട്ടിക്കുന്ന തീരുമാനമാണെന്നും ജൂത ജനതയെ അപമാനിക്കുന്നതാണെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കമലാ ഹാരിസിന്റെ സ്മാർട്ടർ പതിപ്പാണ് വാൾസ്. ഇതുപോലൊരു തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല.
ബേണി സാൻഡേഴ്സിനെ പോലെ തന്നെയാണ് വാൾസ്. ഈ രാജ്യം കമ്മ്യൂണിസ്റ്റാകാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. വാൾസ് ട്രാൻസ്‌ജെൻഡറിനോട് വളരെ അടുപ്പമുള്ളവനാണ്. ട്രാൻസ്‌ജെൻഡർ എന്ന് കരുതുന്നതെന്തും മഹത്തരമാണെന്ന് വാൾസ് കരുതുന്നുവെന്നും മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌നുമായി ബന്ധപ്പെട്ട് ഈ സ്ഥാനാർഥിത്വം അപമാനകരമാണെന്നും ട്രംപ് പറഞ്ഞു.
Trump against tim walz