
ഫ്ലോറിഡ: പ്രസിഡന്റ് ജോ ബൈഡനെ ഗോൾഫ് കളിക്കാൻ വെല്ലുവിളിച്ച് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സൗത്ത് ഫ്ലോറിഡയിലെ ഡോറൽ കോഴ്‌സിൽ ഗോൾഫ് മത്സരത്തിനൊരുങ്ങാനാണ് ട്രംപിന്റെ വെല്ലുവിളിച്ചു. മത്സരത്തിൽ തോൽക്കുകയാണെങ്കിൽ ബൈഡൻ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ചാരിറ്റിക്ക് ഒരു മില്യൺ ഡോളർ സംഭാവന നൽകാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.
ലോകത്തിലെ ഏറ്റവും മികച്ച ടൂർണമെൻ്റ് ഗോൾഫ് കോഴ്‌സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഡൊറലിലെ ബ്ലൂ മോൺസ്റ്റർ കോഴ്‌സിൽ നടന്ന റാലിയിലാണ് ട്രംപിന്റെ വെല്ലുവിളി. “ഡോറലിൻ്റെ ബ്ലൂ മോൺസ്റ്ററിലെ 18-ഹോൾ ഗോൾഫ് മത്സരത്തിന് ജോയെ ഞാൻ ഔദ്യോഗികമായി വെല്ലുവിളിക്കുന്നു.”
അങ്ങനെയൊരു മത്സരം നടന്നാൽ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കാണുന്ന കായിക ഇനങ്ങളിൽ ഒന്നായിരിക്കും അത്.
ബൈഡൻ്റെ വക്താവ്, ജെയിംസ് സിംഗർ പ്രതികരണവുമായി രംഗത്തെത്തി. ട്രംപിൻ്റെ സമീപകാല പ്രവർത്തനങ്ങളെയും പ്രസ്താവനകളെയും ജെയിംസ് സിംഗർ വിമർശിച്ചു, പൊതുജനശ്രദ്ധയിൽ നിന്നുള്ള ട്രംപിന്റെ അഭാവം, ഫിക്ഷണൽ സീരിയൽ കില്ലർമാരെ അത്താഴത്തിന് ക്ഷണിക്കൽ, പ്രോജക്റ്റ് 2025 ആർക്കിടെക്റ്റ് ടോം ഹോമാനെ പ്രശംസിക്കൽ, ഗോൾഫ് മത്സരത്തിന് പ്രസിഡൻ്റിനെ വെല്ലുവിളിക്കൽ എന്നിവയെല്ലാം ട്രംപിന്റെ വിഡ്ഢിത്തരങ്ങളാണെന്ന് സിംഗർ പറഞ്ഞു. എന്നാൽ ഇതിന് മറുപടി നൽകുന്നതിന് പകരം രാജ്യ പുരോകതിയും സ്വതന്ത്ര ലോകത്തെ സംരക്ഷിക്കുന്നതിലുമാണ് ബൈഡൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിംഗർ പറഞ്ഞു.
“ഡൊണാൾഡ് ട്രംപിനെ 12 ദിവസമായി പൊതുവേദികളിൽ കാണുന്നില്ല, ഇപ്പോൾ അദ്ദേഹം സാങ്കൽപ്പിക സീരിയൽ കില്ലർമാരെ അത്താഴത്തിന് ക്ഷണിക്കുന്നു, ലിൽ മാർക്കോ റൂബിയോയെ കളിയാക്കുന്നു, പ്രോജക്റ്റ് 2025 ആർക്കിടെക്റ്റ് ടോം ഹോമനെ പ്രശംസിക്കുന്നു, അമേരിക്കൻ പ്രസിഡൻ്റിനെ ഗോൾഫ് കളിക്കാൻ വെല്ലുവിളിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഡൊണാൾഡ് ട്രംപ് ഒരു നുണയനും കുറ്റവാളിയും വഞ്ചകനുമാണെന്നും സിംഗർ കൂട്ടിച്ചേർത്തു.















