
വാഷിങ്ടൺ: സംവാദങ്ങളിൽ നിന്നും തന്നെ ഒഴിവാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിലൽ രസഹ്യധാരണ നടന്നുവെന്നും ഇരുവരും വലിയ ഭീരുക്കളാണെന്നും റോബർട്ട് എഫ് കെന്നഡി. ഇതോടെ ആർഎഫ്കെ ജൂനിയറിന് മറുപടിയുമായി ട്രംപും എത്തി. സംവാദത്തിന് വേദിയിൽ കയറാൻ അദ്ദേഹത്തിന് ഈ പേര് മാത്രം മതിയാകില്ലെന്നും, അതിൽ കൂടുതൽ എന്തെങ്കിലുമൊക്കെ വേണമെന്നും ട്രംപ് തിരിച്ചടിച്ചു.
ഇരുവരും നയപരമായി ഒരേ വിശാസക്കാരായിട്ടും കെന്നഡിയെ സംവാദത്തിൽ ഉൾപ്പെടുത്താൻ ബൈഡൻ വിസമ്മതിച്ചതായി ട്രംപ് ആരോപിച്ചു. ആർഎഫ്കെ ജൂനിയറിൻ്റെ വോട്ടുകളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹം തോൽവിയിലേക്ക് പിന്തള്ളപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു.
Crooked Joe Biden does not want RFK Jr. in the debates because Junior’ is far left him and they would be debating over the same territory, like ridiculous Open Borders and the Green New Scam, both of which are killing our Country. He’s also sharper and far more intelligent than… pic.twitter.com/siZWcu08VD
— Donald J. Trump Posts From His Truth Social (@TrumpDailyPosts) May 16, 2024
പിന്നീട് വ്യാഴാഴ്ച, സ്‌ക്രിപ്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, മാനദണ്ഡങ്ങൾ പാലിച്ചാൽ സ്വതന്ത്ര സ്ഥാനാർത്ഥി ആർഎഫ്‌കെ ജൂനിയർ സംവാദത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് “പ്രശ്നമൊന്നുമില്ല” എന്ന് ട്രംപ് പറഞ്ഞു.














