
ഫിലാഡൽഫിയ: ക്രിസ്ത്യാനികളോടും കറുത്തവർഗക്കാരോടും വോട്ടഭ്യർഥിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച ഫിലാൽഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് വോട്ടഭ്യർഥിച്ചത്. രക്തച്ചൊരിച്ചിൽ മുങ്ങിയ നഗരത്തെ മോചിപ്പിക്കാൻ തനിക്ക് വോട്ടുചെയ്യണമെന്ന് ഫിലാഡൽഫിയയിലെ ആഫ്രിക്കൻ വംശജരോട് അദ്ദേഹം അഭ്യർഥിച്ചു. പൊലീസിനെ അവരുടെ ജോലികൾ ചെയ്യാൻ സ്വാതന്ത്ര്യം നൽകുമെന്നും അക്രമത്തിനെതിരെ പോരാടുന്ന നഗരങ്ങളിൽ ഫെഡറൽ സംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തുടനീളം അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളും കുറയുന്ന തുടർച്ചയായി കുറയുന്നതായി കാണിക്കുന്ന എഫ്ബിഐ സ്ഥിതിവിവരക്കണക്കുകൾ വ്യാജമാണെന്നും ഡെമോക്രാറ്റിക് പ്രസിഡൻ്റ് ജോ ബൈഡൻ കള്ളം പറയുകയാണെന്നും ട്രംപ് ആരോപിച്ചു.
ജോ ബൈഡൻ്റെ കീഴിൽ സഹോദരസ്നേഹത്തിൻ്റെ നഗരം രക്തച്ചൊരിച്ചിലും കുറ്റകൃത്യങ്ങളാലും നശിപ്പിക്കപ്പെടുകാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അനധികൃതമായി രാജ്യത്ത് കുടിയേറുന്നവരെ അപകടകാരികളും ഭാരമുള്ളവരുമായി ട്രംപ് ചിത്രീകരിച്ചു.
Trump courts Black voters in Philadelphia