കമല ഹാരിസിന്റെ സാരിയിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ട്രംപ്: വംശീയ അധിക്ഷേപം കടുപ്പിക്കുന്നു

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വ്യക്തിപരവും വംശീയമായ അധിക്ഷേപം കടുപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. ട്രംപ് ഇപ്പോൾ ആക്രമിക്കുന്നത് അവരുടെ ഇന്ത്യൻ പാരമ്പര്യത്തെയാണ്. കമല ഒരു കറുത്ത വർഗക്കാരിയല്ല എന്നു വരുത്തി തീർക്കാനാണ് ട്രംപിന്റെ ശ്രമം.

കമല ഹാരിസ് സാരിയുടത്ത് അമ്മയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു പഴയ ഫോട്ടോ ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ അയച്ച മനോഹരമായ ചിത്രത്തിന് നന്ദി കമല! ഇന്ത്യൻ പൈതൃകത്തോടുള്ള നിങ്ങളുടെ ഊഷ്മളതയും സ്നേഹവും വളരെയധികം വിലമതിക്കപ്പെടുന്നു.” ഇങ്ങനെ ഒരു കുറിപ്പും ഉണ്ടായിരുന്നു.

കമല പൂർണമായും ഇന്ത്യൻ പാരമ്പര്യത്തിലാണ് വളർന്നതെന്നും കറുത്ത വർഗക്കാരുമായി ഒരു ബന്ധമില്ലെന്നും സ്ഥാപിക്കാനാണ് ട്രംപിന്റെ ശ്രമം

യുഎസിലെ കറുത്തവർഗക്കാരായ പത്രപ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കവെ കഴിഞ്ഞ ദിവസം ട്രംപ് ഇതേ കാര്യം പറഞ്ഞിരുന്നു.

“അവർ എപ്പോഴും ഇന്ത്യൻ പൈതൃകത്തിലാണ് ജീവിച്ചത്. ആ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ കറുത്തവർഗക്കാരിയായി മാറുന്നതുവരെ അവർ കറുത്തവർഗത്തിൽ ഉള്ള ആളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോളവർ കറുത്തവർഗക്കാരിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യക്കാരിയാണോ അതോ കറുത്തവർഗക്കാരിയാണോ? എനിക്കറിയില്ല. എന്നാൽ, ഞാൻ രണ്ടുപേരെയും ബഹുമാനിക്കുന്നു. പക്ഷെ, അവരത് ചെയ്യുന്നില്ല. കാരണം അവർ എല്ലാ വഴികളിലും ഇന്ത്യക്കാരിയായിരുന്നു. പിന്നെ പെട്ടെന്നാണവർ തിരിഞ്ഞ് ഒരു കറുത്തവർഗക്കാരിയായത്,” 1000ത്തോളം പേരടങ്ങിയ സദസ്സിനു മുമ്പാകെ ട്രംപ് പറഞ്ഞു.

ഇന്ത്യൻ, ജമൈക്കൻ പാരമ്പര്യമുള്ള കമല ഹാരിസ്, കറുത്തവർഗക്കാരിയും ഏഷ്യക്കാരിയുമായാണ് സ്വയം വിശേഷിപ്പിക്കുന്നത്. വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ഏഷ്യൻ അമേരിക്കൻ വംശജയുമാണ് അവർ.

Trump Doubled race attack on Kamala Harris shared a photo of her in sari 

More Stories from this section

family-dental
witywide