
വാഷിങ്ടൺ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസിഡന്റ് ജോ ബൈഡനെയും നാൻസി പെലോയിയെയും അധിക്ഷേപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വധശ്രമത്തെ അതിജീവിച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രചാരണ റാലിയിലാണ് ട്രംപ് അധിക്ഷേപ പരാമർശം നടത്തിയത്. ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിക്കുകയും കുടിയേറ്റത്തെയും തെരഞ്ഞെടുപ്പ് വഞ്ചനാ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.
മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിൽ റാലി ഉയർന്ന സുരക്ഷയ്‌ക്കിടയിലാണ് പ്രചാരണം നടന്നത്. ജോ ബൈഡനെ ദുർബലനാണെന്ന് പരിഹസിക്കുകയും മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയെ വളർത്തുനായയുമായി താരതമ്യം ചെയ്യുകയും ചെയ്തു.ആയിരങ്ങളാണ് ട്രംപിനെ പിന്തുണച്ച് എത്തിയത്. ട്രംപ് ബിഡനെ “മണ്ടനെന്നും ബുദ്ധി കുറഞ്ഞവനെന്നും അധിക്ഷേപിച്ചു.
പെലോസിയെ നായയോടും മൂട്ടയോടും ഉപമിക്കുകയും ചെയ്തു. 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്നും 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
Trump Insults Biden and pelocy











