ആഹാ മനോഹരം! പാതയോരത്ത് ട്രംപും മസ്കും ചേർന്നൊരു തകർപ്പൻ ഡാൻസ്, വൈറലായി എഐ വീഡിയോ, പങ്കുവെച്ച് മസ്ക്

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും എക്സിന്റെ ഉടമ എലോൺ മസ്കും ചേർന്നൊരു ഡാൻസ് കളിച്ചാൽ എങ്ങനെ ഉണ്ടാകും. യഥാർത്ഥത്തിൽ സംഭവിക്കാൻ സാധ്യത കുറവാണെങ്കിലും എ ഐ ബുദ്ധിയിൽ അനായാസം നടക്കും. അങ്ങനെയുള്ളൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കണ്ട് കണ്ട് എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ എക്സിൽ ഇത് പങ്കുവെച്ചതോടെ സംഭവം ഒന്നുകൂടി കളറായി.

ട്രംപും മസ്‌കും ചേർന്ന് ബീ ഗീസിൻ്റെ ‘സ്റ്റെയ്ൻ’ എലൈവ്’ ഗാനത്തിന് നൃത്തച്ചുവടുകൾ നൽകുന്നതിൻ്റെ വീഡിയോ ആണ് എ ഐ ബുദ്ധിയിൽ നിർമിച്ചിരിക്കുന്നത്. യുട്ടായിലെ യു എസ് സെനറ്റർ മൈക്ക് ലീ പങ്കുവെച്ചതോടെയാണ് വീഡിയോ ബംബർ ഹിറ്റ് ആയത്. വീഡിയോ ഇതിനകം 6,50,7000-ലധികം കാഴ്‌ചകൾ നേടി, 3,500-ലധികം റീ-ട്വീറ്റുകളുമുണ്ട്. ചില ഉപയോക്താക്കൾ വീഡിയോ ഇഷ്ടപ്പെട്ടപ്പോൾ, ചിലർ പോരായ്മകൾ ചൂണ്ടിക്കാട്ടി. ട്രംപുമായി മസ്‌ക് നടത്തിയ അഭിമുഖത്തിനു പിന്നാലെയാണ് വീഡിയോ ഇറങ്ങിയത്.

“എങ്ങനെയെണെങ്കിലും ഇത് വോട്ടുകൾ നേടും,” ഒരു ഉപയോക്താവ് എഴുതി. “ഇതുവരെ നിർമ്മിച്ചതിൽ ഞാൻ കണ്ട ഏറ്റവും മികച്ച വീഡിയോ!!!,” മറ്റൊരാൾ എഴുതി.

More Stories from this section

family-dental
witywide