
വാഷിങ്ടൺ: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. മേഖലയിലെ സംഘർഷം പരിഹാരിക്കാനുള്ള ഇസ്രയേൽ-പലസ്തീൻ ദ്വിരാഷ്ട്ര പരിഹാര നീക്കത്തെ കഴിഞ്ഞ 30 വർഷത്തിനിടെ ഇത്രയും ശക്തമായി എതിർത്ത ആദ്യ യുഎസ് നേതാവാണ് ട്രംപ്. വിഷയത്തിൽ ട്രംപ് സ്വീകരിച്ച നിലപാടിനെ ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രശംസിച്ചു.
“രണ്ട് രാഷ്ട്രങ്ങൾ സാധ്യമാണ് എന്ന് ഞാൻ കരുതിയ ഒരു കാലമുണ്ടായിരുന്നു. പക്ഷെ അത് കഠിനമായിരിക്കുന്നെന്ന് ഇപ്പോൾ ഞാൻ കരുതുന്നു. ഈ ആശയം ഇഷ്ടപ്പെടുന്ന ആളുകൾ കുറവാണെന്നുാണ് എനിക്ക് തോന്നുന്നത്. നാല് വർഷം മുമ്പ് ഈ ആശയത്തെ പിന്തുണച്ച ധാരാളം ആളുകൾ ഉണ്ടായിരുന്നു,” ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
അധികാരത്തിലിരുന്നപ്പോൾ പലസ്തീൻ രാഷ്ട്രത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് ട്രംപ്. ദ്വിരാഷ്ട്ര പരിഹാര നീക്കം ഫലപ്രദമായി മാറില്ലെന്നാണ് ട്രംപ് ഇപ്പോൾ നിലപാട് സ്വീകരിക്കുന്നത്.














