‘എന്താണ് എന്റെ തെറ്റ്, സര്‍…’ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ, പിന്നീട് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ട്രയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ. ബറൗനി-ലഖ്നൗ എക്സ്പ്രസില്‍ ഇന്ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ടിടിഇയെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുന്നതിനിടെ ടിടിഇ യാത്രക്കാരനെ ആവര്‍ത്തിച്ച് അടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍, യാത്രക്കാരനെ എഴുന്നേല്‍പ്പിക്കാന്‍ അയാള്‍ ബലമായി കഴുത്തില്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘മേരാ കോയി ഗല്‍റ്റി ഹേ, സര്‍ (എന്താണ് എന്റെ തെറ്റ്, സര്‍)’ എന്ന് യാത്രക്കാരന്‍ പിടിവലിക്കിടെ ചോദിക്കുന്നത് കേള്‍ക്കാം.

ടിടിഇ യാത്രക്കാരനോട് ഇത്തരത്തില്‍ പെരുമാറിയതിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അതിന്റെ കാതലായതെന്ന് തോന്നുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ ടിടിഇയോട് നിങ്ങള്‍ എന്തിനാണ് അവനെ അടിക്കുന്നത് എന്ന് ചോദിക്കുന്നത് കേള്‍ക്കാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ടിടിഇയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തതായി നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സ്ഥിരീകരിച്ചു.

More Stories from this section

family-dental
witywide