നോക്കണ്ട, കുലുങ്ങി! ഇടിയുടെ വെടിക്കെട്ടിൽ തീയറ്ററുകൾ ശരിക്കും കുലുങ്ങി; മമ്മൂട്ടിയുടെ ടർബോ പ്രേക്ഷക പ്രതികരണം ഇങ്ങനെ

മമ്മൂട്ടി ചിത്രം ടർബോ ആദ്യ ഷോ കഴിയുമ്പോൾ തീയറ്ററുകൾ ശരിക്കും കുലുങ്ങി എന്ന അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇടിയുടെയും അടിയുടെയും വെടിക്കെട്ട് എന്നാണ് മമ്മൂട്ടിയുടെ മാസ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ കമന്‍റ് തന്നെ. അക്ഷരാർത്ഥത്തിൽ ആരാധകർക്ക് വേണ്ടിയുടെ മാസ് ആക്ഷൻ ചിത്രം തന്നെയാണ് സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. 100 കോടി ഉറപ്പാണെന്നതടക്കമുള്ള പോസ്റ്റുകളാണ് ആദ്യ ഷോക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കാണുന്നത്.

ആദ്യപകുതിയിൽ വളരെ പതിയെ തുടങ്ങുന്ന ചിത്രം സെക്കൻഡ്ഹാഫിൽ തീയറ്ററുകളെ ഇളക്കിമറിക്കുകയാണെന്നാണ് പലരും പറയുന്നത്. ക്ലൈമാക്സ് ഫൈറ്റാണ് ടർബോയിലെ ഏറ്റവും ആകർഷണീയം എന്നും ചിലർ കമന്‍റ് ചെയ്യുന്നു. വിയറ്റ്നാം ഫൈറ്റേഴ്സും രാജ് ബി ഷെട്ടിയും ഒക്കെയായുള്ള മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങൾക്ക് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചെന്നും പലരും കുറിച്ചിട്ടുണ്ട്. രണ്ടാം ഭാ​ഗത്തിന്റെ സൂചനയും നൽകിയാണ് ടർബോ അവസാനിക്കുന്നതെന്നും ചിലർ പറയുന്നു. എന്തായാലും എല്ലാ തരത്തിലും തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് ടർബോ ജോസ് മുന്നേറുമെന്ന് ഉറപ്പാണെന്നും പലരും വിവരിച്ചിട്ടുണ്ട്.

https://www.facebook.com/photo?fbid=850566513767869&set=a.598674052290451

turbo mammootty movie review and audience response

More Stories from this section

dental-431-x-127
witywide