കേരളത്തില്‍ എന്‍.ഡി.എയ്ക്ക് സീറ്റ് ഉറപ്പെന്ന് തുഷാര്‍

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് തുടങ്ങിയ കേരളത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. അതേസമയം, കേരളത്തില്‍ എന്‍.ഡി.എയ്ക്ക് സീറ്റ് ഉറപ്പെന്ന് കോട്ടയത്തെ എന്‍ ഡി എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ തുഷാര്‍ വ്യക്തമാക്കി. ആലപ്പുഴ മണ്ഡലത്തിലെ കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ ഏഴാം നമ്പര്‍ ബൂത്തിലാണ് തുഷാര്‍ വോട്ട് ചെയ്തത്.

More Stories from this section

family-dental
witywide