
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ കരമന അഖില്‍ കൊലപാതക കേസില്‍ പ്രധാന പ്രതികളിൽ ഒരാള്‍ പിടിയില്‍. അഖിലിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന അനീഷിനെയാണ് കരമന പൊലീസ് പിടികൂടിയത്. മറ്റൊരു സ്ഥലത്തേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് അനീഷിനെ പൊലീസ് വലയിലാക്കിയത്. അനീഷിനെ ബാലരാമപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
ഇന്നലെ വൈകീട്ടാണ് തലസ്ഥാനത്തെ നടുക്കിയ അരും കൊല നടന്നത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ. അനീഷ് ഒഴികെയുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26 ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.
TVM Karamana akhil murder case car driver Arrested













