
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. കരാറുകാരൻ ആദർശിനും സഹോദരൻ അഖിലിനുമെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. അനധികൃതമായി വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കരാറുകാരൻ ആദർശിന്‍റെ സഹോദരന്‍റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോട ക വസ്തുക്കൾ ശേഖരിച്ചിരുന്നത്.
അതേസമയം തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ നാല് പ്രതികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സതീഷ് കുമാർ, ശശികുമാർ, കേസുമായി ബന്ധമുള്ള കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കരാറുകാരനായ ആദർശ് നാലാം പ്രതിയാണ്. ദേവസ്വം പ്രസിഡന്‍റ് സജീഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മനഃപൂർവംമല്ലാത്ത നരഹത്യ (304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (308) വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Pothencode police rejisterd case against contractor thrippunithura firecracker blast insident











