മൂന്നാമത്തെ കുട്ടികൾ പിറന്നു: ഗുജറാത്ത് അമ്റേലിയിലെ 2 ബിജെപി കൗൺസിലർമാരെ അയോഗ്യരാക്കി

1963ലെ ഗുജറാത്ത് മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമായി, രണ്ടിൽ കൂടുതൽ കുട്ടികളുള്ളതിനാൽ ഗുജറാത്ത് അമ്റേലി ദാംനഗറിലെ 2 മുൻസിപ്പൽ കൗൺസിലർമാരെ അയോഗ്യരാക്കി. ബിജെപി കൗൺസിലർമാരാണ് ഇരുവരും. ഖിമ കസോതിയ, മേഘ്‌ന ബോഖ എന്നീ കൗൺസിലർമാരെ അയോഗ്യരാക്കി അംറേലി ജില്ലാ കലക്ടർ അജയ് ദാഹിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവർക്കും സ്ഥാനം നഷ്ടമായെങ്കിലും ബിജെപിയുടെ ഉരുക്കു കോട്ടയാണ് പ്രദേശം.

2021 തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ രണ്ടു അംഗങ്ങൾക്കും രണ്ട് കുട്ടികൾ വീതമേ ഉണ്ടായിരുന്നുള്ളു. 2023 മെയ് 10-ന് ഖിമ കസോതിയക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചു. 2023 മാർച്ച് 14-ന് മേഘ്‌ന ബോഖ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ല എന്ന ഗുജറാത്ത് മുനിസിപ്പാലിറ്റീസ് ആക്ടിലെ സെക്ഷൻ 11(1)(എച്ച്) ലംഘനമാണ് ഇതെന്ന് കലക്ടറുടെ ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു.

Two BJP councilors in Gujrat disqualified for having 3 children

More Stories from this section

family-dental
witywide