കോഴിക്കോട് ഡിഎംഒ കസേരക്കായുള്ള വടംവലിയിൽ ഒടുവിൽ തീരുമാനമായി! കസേര കിട്ടിയത് ഡോ. ആശാ ദേവിക്ക്

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേര തർക്കത്തിൽ ഒടുവിൽ പരിഹാരം. ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. നേരത്തെ ഉണ്ടായിരുന്ന എല്ലാ സ്ഥലംമാറ്റവും അതേപടി നിലനിർത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ട്രാൻസഫർ ചെയ്യപ്പെട്ടവർ ചുമതലയേറ്റതായി ഉറപ്പാക്കാൻ ഡിഎച്ച്എസിന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ മുൻ ഡിഎംഒ എൻ രാജേന്ദ്രൻ തയ്യാറാകാതെ വന്നതോടെയാണ് തർക്കം ഉണ്ടായത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ നീക്കിയതിനു പിന്നാലെയാണ് ആശാദേവി ചുമതല ഏറ്റെടുക്കാൻ എത്തിയത്.

ഈ മാസം ഒമ്പതിനാണ് ഡോ. എൻ. രാജേന്ദ്രനെ ഡിഎംഒ പദവിയിൽ നിന്ന് മാറ്റുന്നത്. ഡിഎച്ച്എസ് ഓഫീസിലേക്കാണ് രാജേന്ദ്രനെ സ്ഥലംമാറ്റിയിരിക്കുന്നത്. പക്ഷെ ഇതിന് പിന്നാലെ രാജേന്ദ്രൻ ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ ഈ സ്ഥലംമാറ്റം ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. എറണാകുളത്ത് നിന്ന് 11ന് ആശാദേവി അധികാരമേറ്റടുക്കാൻ എത്തിയിരുന്നു. എന്നാൽ സ്റ്റേ ഉണ്ടായിരുന്നതിനാൽ മടങ്ങുകയായിരിക്കുന്നു. സ്റ്റേ നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആശാ ദേവി ഓഫിസിൽ എത്തിയത്.

More Stories from this section

family-dental
witywide