
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് തുടര്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ കമേങ്ങിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 01:49 നായിരുന്നു ഉണ്ടായത്. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍, പുലര്‍ച്ചെ 03:40 നാണ് രണ്ടാമത്തെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ്ങിലാണ് ഉണ്ടായത്. അതേസമയം, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Tags: