മഹാരാഷ്ട്രയും കുലുങ്ങി; 10 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ഭൂചലനങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തില്‍ 10 മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. രാവിലെ 6 ന് ശേഷമായിരുന്നു 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഇരു ഭൂചലനങ്ങളും സംഭവിച്ചത്.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് അനുസരിച്ച്, റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാവിലെ 06.08 നാണ് അനുഭവപ്പെട്ടത്. നഗരത്തില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഇതിന്റെ പ്രഭവ കേന്ദ്രം. തുടര്‍ന്ന് രാവിലെ 6.19ഓടെയാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായിരുന്നു രണ്ടാമത്തെ ചലനം. എന്നാല്‍ ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ന് പുലര്‍ച്ചെ 1 നും 4 നും ഇടയില്‍ അരുണാചല്‍ പ്രദേശിലും രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More Stories from this section

family-dental
witywide