ഞെട്ടലോടെ കോഴിക്കോട്, വടകരയിൽ നിർത്തിയിട്ടിരുന്ന കാരവനിലുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനാണ് കാസർകോട് സ്വദേശി ജോയലിനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ലോക്കായി പോയി ശ്വാസംമുട്ടി മരിച്ചതെന്ന് സംശയം. വാഹനം എരമംഗലം സ്വദേശിയുടേതാണ് വാഹനം.

വാഹനം ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

More Stories from this section

family-dental
witywide