അമേരിക്കയിൽ വാഹനാപകടത്തിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അന്വേഷണം തുടരുന്നുവെന്ന് പൊലീസ്

അരിസോണ: അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർഥികളാണ് അരിസോണയിലെ ഫിനിക്സിലുണ്ടായ വാഹനാപകടകത്തിൽ ദാരുണമായി മരിച്ചത്. തെലങ്കാന സ്വദേശികളായ മുക്ക നിവേശ്, ഗൗതം പാർസി എന്നിവരാണ് ഫിനിക്സിലെ കാർ അപകടത്തിൽ മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 19 വയസുള്ള ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്ന വിദ്യാർഥികളാണെന്ന് പിയോറിയ പൊലീസ് അറിയിച്ചു.

ഏപ്രിൽ 20 -ാം തിയതിയായിരുന്നു അരിസോണയിലെ ഫീനിക്സിൽ വച്ച് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാർ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാൾ അപകട നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പിയോറിയ പൊലീസ് അറിയിച്ചു.

Two Indian students killed in car crash in Arizona America

More Stories from this section

family-dental
witywide