
വാഷിങ്ടൺ: സ്വകാര്യ വിവരങ്ങൾ ചേരാൻ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി രണ്ട് യുഎസ് ബാങ്കുകൾ . ടി ഡി ബാങ്കും നാഷണൽ സമ്മിറ്റ് ബാങ്കുമാണ് മുന്നറിയിപ്പ് നൽകിയത്.
മെയ്ൻ അറ്റോർണി ജനറലിൻ്റെ ഓഫീസിലെ പുതിയ ഫയലിംഗുകൾ പ്രകാരം, 2023 ൻ്റെ മൂന്നാം പാദത്തിനും ഈ വർഷത്തിൻ്റെ രണ്ടാം പാദത്തിനും ഇടയിൽ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി പറയുന്നു.
വ്യോമിംഗ് ആസ്ഥാനമായുള്ള സമ്മിറ്റ് നാഷണൽ ബാങ്ക്, മെയ് മാസത്തിൽ സംശയാസ്പദമായ കാര്യങ്ങൾ കണ്ടെത്തിയെന്നും അതേ മാസം 13-നും 16-നും ഇടയിൽ ഡാറ്റാ ലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നു .
10,912 ഉപഭോക്താക്കളെ ലംഘനം ബാധിച്ചതായി ബാങ്ക് അറിയിച്ചു. തുടർന്നാണ് ഉപഭോക്താക്കൾക്ക് നോട്ടീസ് അയച്ചത്.
ഉപഭോക്താക്കൾക്ക് അയച്ച നോട്ടീസിൽ, പേരുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ, സാമ്പത്തിക അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോർന്നെന്ന് ബാങ്ക് വെളിപ്പെടുത്തി.
അതേസമയം, ഡാറ്റാ ലംഘനത്തിന് പിന്നിൽ ബാങ്കുമായി ബന്ധപ്പെട്ട ഒരാളാണെന്ന് മെയ്ൻ അറ്റോർണി ജനറലിൻ്റെ ഓഫീസിന് നൽകിയ പ്രത്യേക ഫയലിംഗിൽ ടിഡി ബാങ്ക് പറയുന്നു . മാസങ്ങൾക്ക് മുമ്പ് നടന്നതാണെങ്കിലും ജൂലൈ 16നാണ് ലംഘനം കണ്ടെത്തിയതെന്ന് ഉപഭോക്താക്കൾക്കുള്ള നോട്ടീസിൽ ബാങ്ക് വ്യക്തമാക്കി. സംഭവത്തിൽ ബാങ്ക് ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു.
Two us banks alert customers after personal data breach














