കോട്ടയത്ത് ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു; അപകടം ഉത്സവം കൂടി മടങ്ങും വഴി

വെള്ളൂർ (കോട്ടയം): വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ( പിറവം റോഡ്) ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം. സ്രാങ്കുഴി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21), വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21) എന്നിവരാണ് മരിച്ചത്.

വടയാറിൽ ഉത്സവം കൂടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെയാണ് അപകടം. രണ്ടുപേരും കോട്ടയത്തെ സ്വകാര്യ കോളജിൽ ബിബിഎ വിദ്യാർഥികളാണ്. രാവിലെ നടക്കാൻ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.

More Stories from this section

family-dental
witywide