ഗാസയിലെ മനുഷ്യാവകാശ ലംഘനം; പ്രമേയം തള്ളി യുഎസ് സെനറ്റ്

വാഷിങ്ടൺ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റിൽ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. ബേണി സാൻഡേഴ്സാണ് ​പ്രമേയം കൊണ്ടു വന്നത്. സെനറ്റിൽ 11 പേരുടെ പിന്തുണ മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. ഇതോടെ സാൻഡേഴ്സന്റെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

ഗാസയിൽ ഇസ്രായേൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് സെനറ്റിൽ കൊണ്ട് വന്നത്.

യുഎസ് നൽകുന്ന സഹായം ഗാസയിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇസ്രയേൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇസ്രയേലിന് യുഎസ് നൽകുന്ന സഹായത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്താൻ കാരണമായേക്കാവുന്ന പ്രമേയം പരാജയപ്പെടുകയായിരുന്നു.

More Stories from this section

family-dental
witywide