ബി ജെ പി വിഷം ചീറ്റുകയാണ്, ജാര്‍ഖണ്ഡില്‍ യുസിസി നടപ്പാക്കില്ല; അമിത് ഷായെ തള്ളി മുഖ്യമന്ത്രി ഹേമന്ത് സോറന്‍

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ യു സി സി യോ ദേശീയ പൗരത്വ രജിസ്റ്ററോ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.

ഗോത്രവര്‍ഗ സംസ്‌കാരം, ഭൂമി, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി ഛോട്ടാനാഗ്പൂര്‍ ടെനന്‍സി (സി എന്‍ ടി ), സാന്താല്‍ പര്‍ഗാന ടെനന്‍സി ( എസ് പി ടി ) നിയമങ്ങള്‍ മാത്രമെ ജാര്‍ഖണ്ഡ് പാലിക്കുകയുള്ളൂവെന്ന് സോറന്‍ ഊന്നിപ്പറഞ്ഞു.

‘ യു സി സിയോ എന്‍ ആര്‍ സിയോ ഇവിടെ നടപ്പാക്കില്ല. ഛോട്ടാനാഗ്പൂര്‍ ടെനന്‍സി, സന്താല്‍ പര്‍ഗാന ടെനന്‍സി നിയമങ്ങളെ മാത്രം ജാര്‍ഖണ്ഡ് ആശ്രയിക്കും. ബി ജെ പി വിഷം ചീറ്റുകയാണ്. ആദിവാസികളെയോ നാട്ടുകാരെയോ ദളിതുകളെയോ പിന്നോക്ക സമുദായങ്ങളെയോ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.