പ്രതീക്ഷ തെറ്റാത്ത പ്രഖ്യാപനം! ചാഴിക്കാടനെതിരെ ഫ്രാൻസിസ് ജോർജിനെ ഇറക്കി യുഡിഎഫ്; കോട്ടയത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുന്നു. എൽ ഡി എഫിന് പിന്നാലെ യു ഡി എഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇക്കുറി ആദ്യം തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നത് കോട്ടയത്താണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജിനെയാണ് യു ഡി എഫ് രം​ഗത്തിറക്കുന്നത്. സിറ്റിങ് എം പി തോമസ് ചാഴിക്കാടനാണ് എൽ ഡി എഫ് സ്ഥാനാർഥി.

കഴിഞ്ഞയാഴ്ചയാണ് ചാഴിക്കാടനെ എൽ ഡ‍ി എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനാണ് ഫ്രാൻസിസ് ജോര്‍ജ്. പാര്‍ട്ടി ചെയര്‍മാൻ പി ജെ ജോസഫ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

എൽ ഡി എഫും യു ഡി എഫും ഇക്കുറി ആദ്യം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോട്ടയത്ത് കളത്തിലെന്നുന്നതോടെ സംസ്ഥാനത്ത് തന്നെ തെരഞ്ഞെടുപ്പ് ചൂടും വരും ദിവസങ്ങളിൽ കൂടും. എൻ ഡി എ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എൻ ഡി എ നേതൃത്വം പറയുന്നത്.

UDF Announce Francis George Kottayam constituency candidate

More Stories from this section

family-dental
witywide