‘തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു’; തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയിലെ എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസകിനെതിരെ വീണ്ടും പരാതി. യു.ഡി.എഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാകി നൽകിയത്. കുടുംബശ്രീയുടെ പേരിൽ ലഘുലേഖകൾ തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് പരാതി. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് പരാതി നൽകിയത്.

രണ്ടാംതവണയാണ് തോമസ് ഐസകിനെതിരെ യു.ഡി.എഫ് പരാതി നൽകുന്നത്. പരാതിയിൽ ഐസകിന് കമ്മിഷൻ താക്കീത് നൽകിയിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു താക്കീത് ലഭിച്ചത്. സി.ഡി.എസ് വിളിച്ചുചേർത്ത കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നുമായിരുന്നു സംഭവത്തിൽ ഐസകിന്റെ പ്രതികരണം. പ്രവർത്തകരാണ് യോഗത്തിലേക്ക് തന്നെ കൊണ്ടുപോയത്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും ഐസക് അന്ന് പറഞ്ഞിരുന്നു.

UDF complaint against Thomas isaac

More Stories from this section

dental-431-x-127
witywide