
ബെംഗളൂരു: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ക്കിരയായ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ചു. സാമൂഹിക പ്രവര്‍ത്തകനായ പരമേഷ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ കോടതിയില്‍ ഹാജരായ ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മകനാണ് ഉദയനിധി. ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലാണ് സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദയനിധി സ്റ്റാലിന് ജാമ്യം നേടിയത്. കേസ് ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി.
2023 സെപ്തംബറില്‍ ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും മലേറിയയും ഡെങ്കിപ്പനിയും പോലെ അതിനെ തുടച്ചുനീക്കണമെന്നും ഉദയനിധി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് ഉദയനിധിയെ കോടതി വരെ എത്തിച്ചത്.