
തൻ്റെ മൂന്ന് മാസം പ്രായമുള്ള മകൾ മിയ വാർനോക്കിനെ കൊലപ്പെടുത്തിയ കേസിൽ 29 കാരനായ സാമുവൽ വാർനോക്കിനെ യുഎസിലെ കോടതി 14 വർഷത്തെ തടവിന് ശിക്ഷിച്ചു. ജനുവരിയിൽ വാർനോക്ക് കുറ്റം സമ്മതിച്ചിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് സാമുവല്‍ കുഞ്ഞിനെ കൊലപ്പടുത്തിയത്. 2021 സെപ്തംബര്‍ 21നാണ് മിയ വാർനോക്കിനെ ഗുരുതരമായ പരിക്കുകളോടെ അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഒക്ടോബര്‍ 19ന് കുഞ്ഞ് മരിച്ചു.
പരിശോധനയില്‍ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതായി വ്യക്തമായിരുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടാണ് കുഞ്ഞിന് അപകടം സംഭവിച്ചതെന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.