
കീവ്: റഷ്യയ്‌ക്കെതിരെ പുതിയ ആരോപണവുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഉത്തരകൊറിയൻ സൈനികരുടെ ഐഡൻ്റിറ്റി മറയ്ക്കാൻ മുഖം കത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് സെലൻസ്കി ആരോപണമുന്നയിച്ചത്.
റഷ്യ ഉത്തരകൊറിയൻ സൈനികരെ ഉക്രേനിയൻ സ്ഥാപനങ്ങൾ ആക്രമിക്കാൻ അയയ്ക്കുക മാത്രമല്ല, അവരുടെ മരണം മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ ഉത്തരകൊറിയൻ സൈനികരുടെ സാന്നിധ്യം മറച്ചുവെക്കാനാണ് റഷ്യൻ സൈന്യം ശ്രമിച്ചതെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
പരിശീലന സമയത്തും അവരുടെ മുഖം കാണിക്കുന്നത് നിരോധിച്ചിരിക്കുന്നു. മൃതദേഹങ്ങളോട് അനാദരവാണ് കാണിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു. റഷ്യ ഈ ഭ്രാന്ത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Ukraine accuses Russian troops burning North Korean deceased Soldiers face