ഉമ തോമസ് വെന്റിലേറ്ററില്‍; തലച്ചോറിന് ഗുരുതര പരുക്ക്, വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വി ഐ പി ഗ്യാലറിയില്‍ നിന്ന് വീണ ഉമ തോമസ് എം എല്‍ എയുെട തലച്ചോറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ടെന്നാണ് വിവരം. 20 അടി താഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് എംഎല്‍എ വീണത്.

വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറി അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. മാത്രമല്ല, ബോധം, പ്രതികരണം, ഓര്‍മ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നുമാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്നത്.

More Stories from this section

family-dental
witywide