അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ അനിശ്ചിതത്വം; മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് ‘അനുവാദം കൊടുക്കാതെ ഗംഗാവാലി’

ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഇന്നും അനിശ്ചിതത്വം. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. പുഴയില്‍ ശക്തമായ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് കാട്ടിയാണ് പൊലീസ് അനുമതി നല്‍കാതിരിക്കുന്നത്.

അതേസമയം, മഴയുണ്ടെങ്കിലും ഇന്ന് ഗംഗാവലിയില്‍ തിരച്ചില്‍ നടത്താന്‍ താന്‍ തയാറാണെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ഈശ്വര്‍ മാല്‍പെയുടെ വിലയിരുത്തല്‍. എങ്കിലും പൊലീസ് നിര്‍ദേശം വകവയ്ക്കാതെ പുഴയിലിറങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദൗത്യം ഇന്ന് പുനരാരംഭിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നത്. എം കെ രാഘവന്‍ എം.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എംഎല്‍എ വിളിച്ചിട്ടാണ് താന്‍ ഇവിടെയെത്തിയതെന്നും അധികൃതരുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മാല്‍പെ വ്യക്തമാക്കി.

More Stories from this section

family-dental
witywide