ദരിദ്ര രാജ്യങ്ങളുടെ കൈപിടിയ്ക്കാൻ ചൈന, നികുതി രഹിതമായി ചൈനയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യാം

ബീജിങ്: ദരിദ്ര രാജ്യങ്ങളുമായുള്ള വ്യാപാര തടസ്സങ്ങൾ നീക്കാനൊരുങ്ങി ചൈന. നയത്തിന്റെ ഭാ​ഗമായി ദരിദ്ര രാജ്യങ്ങൾക്ക് സീറോ താരീഫിൽ’ ചൈനയുടെ വിപണികളിലേക്ക് പ്രവേശനം അനുവദിച്ചു. ചൈനയുമായി നയതന്ത്ര ബന്ധമുള്ള വികസനം കുറഞ്ഞ എല്ലാ രാജ്യങ്ങൾക്കും ഈ വർഷം അവസാന മാസം മുതൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി ചുമത്തില്ലെന്ന് സ്റ്റേറ്റ് കൗൺസിലി​ന്‍റെ ചൈനീസ് കസ്റ്റംസ് താരിഫ് കമീഷൻ പ്രഖ്യാപിച്ചു.

ഈ നീക്കം ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ നിന്നുള്ള കപ്പൽ ഗതാഗത ചെലവ് കുറക്കുമെന്നും ചൈന ആധിപത്യം ഉറപ്പിച്ച രാജ്യത്തി​ന്‍റെ ചില ഭാഗങ്ങളിൽ ആഗോള വ്യാപാരത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.

33 ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റിലെ യെമൻ, ദക്ഷിണ പസഫിക്കിലെ കിരിബാതിയും സോളമൻ ദ്വീപുകളും, ഏഷ്യയിലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാൻമർ, നേപ്പാൾ, കിഴക്കൻ തിമോർ എന്നീ രാജ്യങ്ങൾക്ക് ​ഗുണം ലഭിക്കും.

undeveloped countries to get access in China with out zero tariff

More Stories from this section

family-dental
witywide