
വെള്ളിയാഴ്ച രാവിലെ ഹൂസ്റ്റണിൽ യുണൈറ്റഡ് എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നി മാറി പുല്ലിൽ കുടുങ്ങി നിന്നു. ഭാഗ്യത്തിന് വലിയ അപകടം ഒഴിവായി. 160 യാത്രക്കാർക്കും ആറ് ജീവനക്കാർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
ഒരു വശം ചരിഞ്ഞ് ഒരു ചിറക് നിലത്തു മുട്ടന്ന നിലയിലായിരുന്നു വിമാനം. സ്റ്റെയറുകൾ എത്തിച്ച് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി. ബോയിംഗ് 737 മാക്സ് 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടെന്നസിയിലെ മെംഫിസിൽ നിന്ന് 2477 വിമാനം രാവിലെ 8 മണിയോടെ ബുഷ് ഇൻ്റർകോണ്ടിനെൻ്റൽ എയർപോർട്ടിൽ ഇറങ്ങി റൺവേയിലൂടെ വേഗത്തിൽ നീങ്ങുന്നതിനിടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തിവരികയാണ്.
United Airlines plane rolls off runway in Houston