ആത്‌മസംഗീതം ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ അഞ്ചിന് ‌

ന്യൂയോർക്ക് ∙ യുനൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഒരുക്കുന്ന ‘ആത്‌മസംഗീതം’ എന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ന്യൂയോർക്കിലെ എൽമോണ്ടിൽ സിറോ-മലങ്കര കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ ഒക്ടോബർ അഞ്ചിന് നടക്കും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്തരായ ഗായകർ അണിനിരക്കും. ഗ്ലോബൽ കൊള്ളിഷനുമായി (നോഹ ജോർജ്) കൈ കോർത്താണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

സിനിമ പിന്നണി ഗായകൻ സുദീപ് കുമാർ, മലങ്കരയുടെ ഗായകനായ റോയി പുത്തൂർ, ലിബിൻ സ്കറിയ, ശ്രേയ ജയദീപ് തുടങ്ങിയ ഗായകർ പരിപാടിയിൽ അണിനിരക്കും പരിപാടിക്കു വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയുന്നത് സ്പോൺസർമാരായ കുട്ടനാടൻ റസ്റ്ററന്‍റ് (പ്ലാറ്റിനം സ്പോൺസർ), കേൾട്രാൺ ടാസ് ക്രോപ്പ് (ടോം ജോർജ് കോലേത്), ക്രീയേറ്റീവ് ബിൽഡിങ്ങു മാനേജ്‌മന്‍റ് (ജോർജ് മത്തായി), ആൾസ്റ്റേറ്റ് ഇൻഷുറൻസ് (ജോസഫ് വി തോമസ്), ക്രോസ്സ് ഐലൻഡ് റീയലിറ്റി (മാത്യു തോമസ്) എന്നിവരാണ്.

‘ആത്‌മസംഗീതത്തിന്‍റെ ആദ്യ ടിക്കറ്റ് ഫാദർ റവ. ജോൺ തോമസ് (കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോസ് ചർച്ച് പ്രസിഡന്‍റ്, സെന്‍റ് എക്യൂമെനിക്കൽ വൈസ് പ്രസിഡന്‍റ്, സെന്‍റ് മേരീസ്‌ ഓർത്തഡോസ് ചർച്ച് വികാരി) കൂട്ടനാടൻ റസ്റ്ററന്‍റ് ഉടമ ഫെബിൻ സൈമണ് നൽകി ഉദ്ഘാടനം ചെയ്തു. പരിപാടി പാസ് മൂലം നിയന്ത്രിക്കുന്നതാണ്. ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് 516-849-0368.

More Stories from this section

family-dental
witywide