ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന വിമാനം, പതിനാലാം മണിക്കൂറിൽ അറ്റ്ലാന്റിക്കിന് മുകളിലെത്തിയപ്പോള്‍ ഇന്ധനം അപകടവസ്ഥയിൽ! ശേഷം സംഭവിച്ചത്

ന്യൂ യോർക്ക്: വിമാന യാത്രക്കിടെയുള്ള സംഭവങ്ങൾ ലോകമാകെ ചർച്ചയാകാറുണ്ട്. ഇപ്പൊളിതാ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന വിമാനത്തിന് ഇന്ധനം തീർന്നെന്ന വാർത്തയാണ് വലിയ ചർച്ചയാകുന്നത്. ഡൽഹിയിൽ നിന്നും ന്യൂജേഴ്സിയിലെക്കുള്ള വിമാനത്തിലെ ഇന്ധനമാണ് 14 മണിക്കൂർ യാത്രയായപ്പോളേക്കും അവകടാവസ്ഥയിലായത്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചുവിട്ടാണ് അപകട സാഹചര്യം ഒഴിവാക്കിയത്.

ഡിസംബർ 11നാണ് നടുക്കുന്ന സംഭവമുണ്ടായത്. അപ്രതീക്ഷിതമായി ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച്‌ വിടേണ്ടി വന്നത് ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈനിൻ്റെ യുഎ 83 വിമാനമാണ്. ഇന്ധക്കുറവുള്ള കാര്യം പൈലറ്റിൻ്റെ ശ്രദ്ധയില്‍പ്പെടുന്നത് അറ്റ്ലാൻറിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന അവസരത്തിലാണ്. ഇതോടെയാണ് അടിയന്തര നടപടിയുണ്ടായത്.

More Stories from this section

family-dental
witywide