ഡാലസിൽ നിന്ന് കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡാലസ്: ഫെബ്രുവരി അവസാനം കാണാതായ ഡാളസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ആൻഡ്രൂ ഷൗ ലി എന്ന 20 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

റിച്ചാർഡ്‌സൺ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ശനിയാഴ്ച ലിയുടെ മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിൻ്റെ മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. വിദ്യാർത്ഥിയെ കണ്ടെത്തിയത് ക്യാമ്പസിൽ നിന്നല്ലെന്നും ഇദ്ദേഹത്തിന്റെ മരണം ക്യാമ്പസ് സമൂഹത്തിന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും യുടി ഡാലസ് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 24 ശനിയാഴ്ചയാണ് വൈകുന്നേരം 6 മണിയോടെ കാമ്പസിലെ അപ്പാർട്ട്മെൻ്റിലാണ് ലിയെ അവസാനമായി കണ്ടത്. കാണാതാകുമ്പോൾ, ലി വൃത്താകൃതിയിലുള്ള ബ്രൗൺ വയർ ഫ്രെയിമുള്ള കണ്ണടയും ഒരു ബോൾ തൊപ്പിയുമാണ് ധരിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. സെൽഫോണും ബാക്ക്‌പാക്കും ലാപ്‌ടോപ്പും മുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന ലിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

More Stories from this section

dental-431-x-127
witywide