
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ്, ഉത്തർ പ്രദേശ് സർക്കാറുകൾ 10 കോടി രൂപ വീതം നൽകി. നേരത്തെ തെലുങ്ക് സിനിമാ താരങ്ങളും കേരളത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 10 കോടി രൂപ നൽകുമെന്ന് യോഗി സർക്കാർ അറിയിച്ചു.
വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ – 70 ലക്ഷം, സംസ്ഥാന കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന കമ്മിറ്റി – 65 ലക്ഷം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ – രണ്ടാം ഗഡു- 23 ലക്ഷം, (ആദ്യ ഗഡു 35 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു), ദേശീയ സമ്പാദ്യ പദ്ധതി ഏജൻസ് അസോസിയേഷൻ – 10,45,000 രൂപ എന്നിങ്ങനെ രൂപ നൽകി.
ദ ക്യാനന്നൂർ ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി , കണ്ണൂർ – 10 ലക്ഷം, തൃശൂർ, പൂങ്കുന്നം, ജെഞ്ചൂർ സെക്യൂരിറ്റി എൽ.എൽ.പി-10 ലക്ഷം, ലോക കേരള സഭ അംഗവും ബ്രൂണൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായിയുമായ രവി ഭാസ്കർ-10 ലക്ഷം, തലശ്ശേരി സഹകരണ ആശുപത്രി-അഞ്ച് ലക്ഷം രൂപ, ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ്-അഞ്ച് ലക്ഷം, തിരുവല്ല ഗവൺമെൻറ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്-മൂന്ന് ലക്ഷം രൂപ. കടവത്തൂർ സർവീസ് സഹകരണ ബാങ്ക്-രണ്ടര ലക്ഷം, നഗരൂർ ഗ്രാമപഞ്ചായത്ത്-2,33,500 രൂപ, അലുമിനി അസോസിയേഷൻ പോളിടെക്നിക് കോളേജ് മട്ടന്നൂർ-2,32,522 രൂപ, സവാരി ദി റിയൽ ട്രാവൽ മെയ്റ്റ്, പിണറായി-രണ്ട് ലക്ഷം, കേരള യുക്തിവാദ സംഘം- രണ്ട് ലക്ഷം, കാസി കടമത്ത് ജുമാ മസ്ജിദ്, ലക്ഷദ്വീപ്-രണ്ട് ലക്ഷം, നമ്മുടെ നാട് പെരുമ്പടവ്, നവമാധ്യമ കൂട്ടായ്മ-1,70,443 രൂപ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി-ഒരു ലക്ഷം, സൗത്ത് ഇന്ത്യൻ ബാങ്ക്, മമ്പറം ബ്രാഞ്ച്-ഒരു ലക്ഷം രൂപ.
UP and Andhra donate 10 crore each for Kerala cmdrf