
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്ഷന്‍ റദ്ദാക്കുകയും യു.പി.എസ്.സി പരീക്ഷകളില്‍ നിന്നും ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഐഎഎസ് ഉറപ്പാക്കാന്‍ ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, കാഴ്ചാപരിമിതി രേഖകള്‍ എന്നിവ ഇവര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു.
പൂജ ഖേദ്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009 നും 2023 നും ഇടയില്‍ ഐഎഎസ് സ്‌ക്രീനിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി പാനല്‍ പറഞ്ഞു.













