എല്‍ജിബിടി നിശാക്ലബ്ബിന്റെ വാതിലില്‍ മൂത്രമൊഴിച്ചു; പ്രതിഷേധം ശക്തമായതോടെ സതേണ്‍ കാലിഫോര്‍ണിയ ടൗണ്‍ കൗണ്‍സില്‍ അംഗം രാജിവച്ചു

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിലെ ഒരു എല്‍ജിബിടി നിശാക്ലബ്ബിന്റെ വാതിലില്‍ മൂത്രമൊഴിക്കുകയും ക്ലബ്ബിന്റെ മാനേജരുമായി വഴക്കിടുകയും ചെയ്തതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ സതേണ്‍ കാലിഫോര്‍ണിയ ടൗണ്‍ കൗണ്‍സില്‍ അംഗം രാജിവച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് നിരവധിപേരാണ് കൗണ്‍സില്‍ അംഗം ക്രിസ് കില്‍പാട്രികിനെതിരെ രംഗത്തെത്തിയത്. ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോയ്ക്കെതിരായ പൊതുജന പ്രതിഷേധം ശക്തമായിരുന്നുവെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ക്ലബ്ബിന്റെ ജീവനക്കാരുടെ പ്രവേശന കവാടത്തില്‍ രണ്ട് പുരുഷന്മാര്‍ മൂത്രമൊഴിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ചോദ്യംചെയ്ത മാനേജരെ ക്രിസ് നിലത്തേക്ക് തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് സുരക്ഷിതമായ ഇടം എന്ന നിലയില്‍ കാണുന്ന ക്ലബ്ബിലെത്തി ഇരുവരും ചെയ്ത പ്രവര്‍ത്തിയെ അപലപിച്ച് നിരവധി പേരാണ് പ്രതിഷേധിച്ചത്.

അതേസമയം, ക്രിസിന്റെ അഭിഭാഷകന്‍ സംഭവങ്ങളെ ന്യായീകരിക്കുകയും ഇരുവരേയും ക്ലബ്ബിന്റെ ജീവനക്കാര്‍ പിടികൂടിയതാണെന്നും സ്വയരക്ഷയ്ക്കായി തിരിച്ച് ആക്രമിച്ചതാണെന്നും പറഞ്ഞു. മാത്രമല്ല, പരസ്യമായി മൂത്രമൊഴിക്കുന്നത് ചെറിയ നിയമ ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ക്രിസിനെ നീക്കം ചെയ്യുമെന്ന് കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ രാജിവെച്ചത്.

Urinated on the door of an LGBT nightclub; Southern California town council member resigns as protests mount

More Stories from this section

family-dental
witywide