ഇനി കൗമാരകലാ മാമാങ്ക നാളുകള്‍, 62 -മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

കൊല്ലം : ഇനി കൗമാരകലാ മാമാങ്കത്തിന്റെ ആവേശത്തിലേക്ക് നാട് ഉണരുകയാണ്. 62 -മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. രാവിലെ ഒന്‍പതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് 10 മണിക്ക് പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശില്‍പ്പത്തോടെ കലാമേളയ്ക്ക് തുടക്കമാകും. ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും അരങ്ങേറും. ഇന്നു മുതല്‍ എട്ടുവരെയാണ് കലാമേള നടക്കുക.

24 വേദികളാണ് കൊല്ലം നഗരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. ഇത്തവണ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകള്‍ വേദികളിലെത്തുമെന്നാണ് കണക്ക്. 31 സ്‌കൂളുകളുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും. മമ്മൂട്ടി സമ്മാനദാനച്ചടങ്ങില്‍ പങ്കെടുക്കും.

More Stories from this section

family-dental
witywide