
ഗാസയിലെ പട്ടിണി വർധിച്ചു വരുന്ന സാഹചര്യത്തിൽ അമേരിക്ക ചരക്ക് വിമാനങ്ങളിൽ 38,000 ഭക്ഷണപ്പൊതികൾ എയർഡ്രോപ് ചെയ്തു. ജോർദാൻ്റെ സഹായത്തോടെയായിരുന്നു ഈ നടപടി.
ഗാസയിലെ പട്ടിണിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടും ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാൻ അതിർത്തി ക്രോസിങ്ങുകൾ തുറക്കാൻ ഇസ്രയേൽ അനുവദിച്ചിരുന്നില്ല.
ഈ ആഴ്ച ഭക്ഷണവുമായി എത്തിയ വാഹനവ്യൂഹത്തിനടുത്തേക്ക് പാഞ്ഞെത്തിയ ഗാസയിലെ മനുഷ്യർക്ക് നേരെ ഇസ്രയേൽ വെടിയുതിർക്കുകയും നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവം ലോക വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പലസ്തീനിലെ സാധാരണക്കാർക്ക് അനുഭവിക്കുന്ന അതി ക്രൂരമായ സൈനിക – ഉപരോധ നടപടികൾ, യുഎസിലെ ബൈഡൻ ഭരണകൂടത്തെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അമേരിക്കക്കുള്ളിൽ ഉയർന്നു വരുന്ന വർധിച്ചുവരുന്ന പ്രതിഷേധത്തെ അവഗണിക്കാൻ ജോ ബൈഡന് സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ ഭക്ഷണ വിതരണം.
Video and pictures of the preparation and airdrop of 38,000 meals to the people of Gaza on Mar. 2. pic.twitter.com/ynjgE3oPas
— U.S. Central Command (@CENTCOM) March 2, 2024
“യു.എസ് സെൻട്രൽ കമാൻഡും റോയൽ ജോർദാനിയൻ എയർഫോഴ്‌സും 2024 മാർച്ച് 2-ന് മൂന്നുംനിനു അഞ്ചിനും ഇടയിൽ (ഗാസ സമയം) ഗാസയിൽ സംയുക്ത മാനുഷിക സഹായ വിതരണം നടത്തി. ഇത് സംഘർഷ ബാധിതരായ സിവിലിയൻമാർക്ക് തൽകാലം ആശ്വാസം നൽകുന്നു.’ അമേരിക്കൻ മിലിട്ടറി കമാൻഡ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
എന്നാൽ 38000 എന്നത് വളരെ ചെറിയ സംഖ്യയാണെന്നും അതിർത്തി തുറന്ന് കൂടുതൽ മാനുഷിക സഹായം എത്തിക്കാൻ അമേരിക്ക എന്തുകൊണ്ട് തയാറാകുന്നില്ല എന്നും ചോദ്യം ഉയരുന്നുണ്ട്.
US airdropped 38,000 meals to Gaza















