
ന്യൂയോർക്ക്: ന്യൂയോർക്ക് ട്രൈലോജി മിസ്റ്ററി നോവലുകൾ എഴുതിയ യുഎസ് എഴുത്തുകാരൻ പോൾ ഓസ്റ്റർ (77) അന്തരിച്ചു. 30ലധികം പുസ്തകങ്ങൾ എഴുതുകയും 1980 കളിലും 90 കളിലും ഏറെ ആരാധകരുള്ള എഴുത്താകരനായി പേരെടുക്കുകയും ചെയ്ത വ്യക്തിയാണ് ഓസ്റ്റർ. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
പുറത്തുനിന്നുള്ളവരുടെ അസ്ഥിത്വപ്രതിസന്ധികളെക്കുറിച്ചായിരുന്നു ഓസ്റ്ററിന്റെ കൃതികൾ പലപ്പോഴും. ഇവയെല്ലാം തന്നെ യൂറോപ്പിൽ വളരെയധികം സ്വീകരിക്കപ്പെട്ടു. 2023 മാർച്ചിൽ, ഓസ്റ്ററിൻ്റെ ഭാര്യയും എഴുത്തുകാരിയുമായ സിരി ഹസ്റ്റ്വെഡ് ആണ് അദ്ദേഹത്തിന് ക്യാൻസർ ഉണ്ടെന്ന വിവരം പുറംലോകത്തെ അറിയിച്ചത്.
പോള്‍ ആസ്റ്ററുടെ നോവലുകള്‍ നാല്‍പ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മൂണ്‍പ്ലേസ്, ദ മ്യൂസിക് ഓഫ് ചാന്‍സ്, ദ ബുക് ഓഫ് ഇല്യൂഷന്‍സ്, ദ ബ്രൂക്ലിന്‍ ഫോളിസ്, ഇന്‍വിസിബിള്‍, സണ്‍സെറ്റ് പാര്‍ക്ക് തുടങ്ങിയവയാണ് പ്രധാന രചനകള്‍.