
വാഷിംഗ്ടൺ: ഇറാനുമായോ അതിന്റെ പ്രാദേശികമേഖലയായോ വിപുലമായ യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ്. വാരാന്ത്യത്തിൽ ജോർദാനിലെ യുഎസ് സേവന അംഗങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിന്റെ ഉത്തരവാദി ഇറാനാണെന്ന് ഭരണകൂടം വിശ്വസിക്കുന്നു.
ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി എംഎസ്എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ഗാസയിലെ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും പിന്നീട് മറ്റൊരു കരാറിനുള്ള ചട്ടക്കൂട് യുഎസ് കാണുന്നുവെന്നും പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർക്ക് നേരെയുണ്ടായ ആക്രമണം നടന്ന് ഇത്ര സമയമായിട്ടും തീവ്രവാദികൾക്കെതിരെ ഒരു തിരിച്ചടി ഉണ്ടായില്ല എന്നതിന്, ഇനി ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന അർത്ഥമില്ല. വരാൻ പോകുന്നത് തിരിച്ചടികളുടെ സമയമായിരിക്കുമെന്നും ജോൺ കിർബി പറഞ്ഞു.
അതേസമയം യുഎസ് സൈനികർക്കെതിരായ ആക്രമണം താത്ക്കാലികമായി നിർത്തിവയ്‌ക്കാൻ പോവുകയാണെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് സംഘടനയിലെ ഒരു വിഭാഗമായ കതാബ് ഹിസ്ബുള്ള അറിയിച്ചിരുന്നു. എന്നാൽ കതാബ് ഹിസ്ബുള്ള പോലെ ഒരു തീവ്രവാദ സംഘടന പറയുന്നത് മുഖവിലയ്‌ക്ക് എടുക്കാൻ കഴിയുന്ന കാര്യമല്ലെന്നും ജോൺ കിർബി പറയുന്നു.