
ജോർജിയ: ലോകമാകെ ശ്രദ്ധ നേടിയ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ എല്ലാ കണ്ണുകളും രണ്ട് സംസ്ഥാനങ്ങളിലേക്കാണ് പതിക്കുന്നത്. അമേരിക്കയുടെ പ്രസിഡന്‍റ് ആരാകണമെന്ന് തീരുമാനിക്കുന്നതിൽ അതി നിർണായകം മിഷിഗണും ജോർജിയയും കുറിക്കുന്ന വിധിയാണെന്നാണ് വിലയിരുത്തലുകൾ. അതുകൊണ്ടുതന്നെ സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസുമടക്കം പ്രചരണത്തിന്‍റെ അവസാന ആഴ്ചയിൽ പ്രധാനമായും കണ്ണുവയ്ക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.
മിഷിഗണും ജോർജിയയും കേന്ദ്രികരിച്ചാണ് വരും ദിവസങ്ങളിൽ ട്രംപിന്‍റെയും കമലയുടെയും പ്രചാരണം പ്രധാനമായും നടക്കുക. കമല ഹാരിസ് തിങ്കളാഴ്ച മിഷിഗണിലെ ആൻ അർബറിൽ തന്‍റെ റണ്ണിംഗ് മേറ്റായ മിനസോട്ട ഗവർണർ ടിം വാൾസിനൊപ്പം വമ്പൻ റാലി നടത്തുകയാണ്. ജോർജിയയിലെ അറ്റ്ലാന്‍റയിലവാണ് ട്രംപ് തിങ്കളാഴ്ച റാലി നടത്തുന്നത്. ട്രംപിന്‍റെ റണ്ണിംഗ് മേറ്റായ വാൻസ്, ഓഹിയോവിലയക്കം വോട്ടർമാരുമായി ഒത്തുകൂടുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ട്രംപിനും കമലക്കും മിഷിഗണിലും ജോർജിയയിലും വിവിധയിടങ്ങളിൽ പരിപാടികളുണ്ട്.