
കീവ്: റഷ്യൻ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പിനെ തുടർന്ന് കീവിലെ യു.എസ് എംബസി പൂട്ടി. ജീവനക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും നിർദേശം നൽകി. കീവിലെ യു.എസ് പൗരന്മാർ എയർ അലർട്ട് ഉണ്ടായാൽ ഉടൻ രക്ഷപ്പെടാൻ തയ്യാറായിരിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. യുക്രേനിയൻ ആക്രമണത്തിൽ യു.എസ് നിർമിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി മോസ്കോ പുറത്തുവിട്ടതിനു പിന്നാലെയാണ് യുഎസ് എംബസി റഷ്യ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.
യറോപ്യൻ രാജ്യങ്ങൾ റഷ്യയെ ആക്രമിക്കാൻ അനുവദിക്കുകയാണെങ്കിൽ അതിന്റെ അർഥം നാറ്റോ രാജ്യങ്ങളും യു.എസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി യുദ്ധത്തിലാണെന്നാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ പറഞ്ഞിരുന്നു.
അങ്ങനെയാണെങ്കിൽ തങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
US Embassy in Keiv close after Russian Attack threat















