ഗാസയിലെ യുഎന്‍ പരിശീലന കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഗാസയിലെ ഖാന്‍ യൂനിസില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്ന യുഎന്‍ പരിശീലന കേന്ദ്രത്തിന് നേരെ ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്ക ആശങ്കാകുലരാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

”യു.എന്നിലെ ഖാന്‍ യൂനിസ് പരിശീലന കേന്ദ്രത്തിന് നേരെയുള്ള ഇന്നത്തെ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ആക്രമണം അവിശ്വസനീയമാംവിധം ആശങ്കാജനകമാണെന്നും’പട്ടേല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,

തെക്കന്‍ ഗാസ മുനമ്പില്‍ 800 ഓളം ആളുകള്‍ക്ക് അഭയം നല്‍കിയ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരമുണ്ട്.

More Stories from this section

family-dental
witywide