ക്രിസ്മസും ന്യൂ ഇയറും കുളമാകുമോ, ജനജീവിതം പ്രതിസന്ധിയിലാകും, അമേരിക്കൻ സർക്കാർ അടച്ചുപൂട്ടൽ ഭീഷണിയിൽ

വാഷിങ്ടൺ: ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പ് ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ നിത്യ ജീവിതത്തെ പ്രതിസന്ധിലാക്കുന്ന അടച്ചുപൂട്ടൽ ഭീഷണിയിൽ അമേരിക്കൻ സർക്കാർ. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌ക്കും എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് ബുധനാഴ്ച സർക്കാർ അടച്ചുപൂട്ടൽ തടയാനുള്ള ഉഭയകക്ഷി പദ്ധതിക്കുള്ള പിന്തുണ റിപ്പബ്ലിക്കൻമാർ പിൻവലിച്ചു. ഫെഡറൽ ഫണ്ടിംഗ് കാലഹരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കരാർ പുനരാലോചിക്കണമെന്ന് ട്രംപ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണോട് ആവശ്യപ്പെട്ടു.

റിപ്പബ്ലിക്കൻ അം​ഗങ്ങൾ ഗവൺമെൻ്റ് പ്രവർത്തനങ്ങൾ മൂന്ന് മാസത്തേക്ക് നീട്ടാനും കടത്തിൻ്റെ പരിധി 2027 ജനുവരി 30 വരെ നിർത്തിവയ്ക്കാനുമുള്ള പുതിയ ഫണ്ടിംഗ് പ്ലാൻ നിർദ്ദേശിച്ചെങ്കിലും ഹൗസ് വോട്ടിൽ പുതുക്കിയ ബിൽ പരാജയപ്പെട്ടു.

മെക്‌സിക്കോയുമായുള്ള അതിർത്തി മതിലിന് 5.7 ബില്യൺ ഡോളർ ധനസഹായം നൽകാനുള്ള ട്രംപിൻ്റെ ആഹ്വാനത്തെ തൃപ്തിപ്പെടുത്താൻ ജിഒപി നേതാക്കൾ തിടുക്കത്തിൽ തയ്യാറാക്കിയ പാക്കേജാണ് 174-235 എന്ന നിലയിൽ പരാജയപ്പെട്ടത്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ, ശനിയാഴ്ച പുലർച്ചെ 12:01-ന് സർക്കാർ ഭാഗികമായി അടച്ചുപൂട്ടേണ്ടി വരും.

1981 മുതൽ 13 സർക്കാർ അടച്ചുപൂട്ടലുകൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. പ്രസിഡണ്ട് ബിൽ ക്ലിൻ്റണിൻ്റെയും ഹൗസ് സ്പീക്കർ ന്യൂറ്റ് ഗിംഗ്‌റിച്ചിൻ്റെയും കീഴിൽ 1995 ഡിസംബർ മുതൽ 1996 ജനുവരി വരെയുള്ള 21 ദിവസത്തെ അടച്ചുപൂട്ടലും ട്രംപിൻ്റെ ആദ്യ ടേമിൽ 2018-2019 ലെ ഏറ്റവും ദൈർഘ്യമേറിയതും 35 ദിവസത്തെ അടച്ചുപൂട്ടലുമുണ്ടായി.

US faces another government shutdown

More Stories from this section

family-dental
witywide