
വാഷിംഗ്ടൺ: കാലഹരണപ്പെട്ട ഫെഡറൽ പദ്ധതികൾക്കായി യു.എസ് കോൺഗ്രസ് 516 ബില്യൺ ഡോളർ അനുവദിച്ചെന്ന് റിപ്പോർട്ട്. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കമ്മിഷനായ ഡോഷിന്റേതാണ് കണ്ടെത്തൽ. കാലഹരണപ്പെട്ട പദ്ധതികൾക്ക് 2024 സാമ്പത്തിക വർഷമാണ് യു.എസ് കോൺഗ്രസ് 516 ബില്യൺ ഡോളർ അനുവദിച്ചത്.
ഏകദേശം 320 ബില്യൺ ഡോളർ ഒരു ദശാബ്ദം മുമ്പ് അംഗീകാരം നഷ്ടപ്പെട്ട പദ്ധതികൾക്കാണ് അനുവദിച്ചത്. അനാവശ്യമായി പണം വിനിയോഗിക്കുന്നെന്ന ട്രംപിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തൽ. നികുതിപ്പണം ഫലപ്രദമായി ചെലവഴിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഡോഷിന്റെ റിപ്പോർട്ടിന് പിന്നാലെ വ്യാപകമായി.
ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയേയും ആണ് ട്രംപ് ഡോഷിന്റെ മേധാവികളായി ട്രംപ് നിയോഗിച്ചത്. പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ജനുവരി 20ന് ട്രംപ് അധികാരമേറ്റ ശേഷം യു.എസ് കോൺഗ്രസിന്റെ അംഗീകാരത്തോടെ ഡോഷ് നിലവിൽ വരും.
US federal expenses 516 bn dollar for expired projects















